International News

സൂപ്പര്‍ ഗ്ലൂ കൊണ്ട് വായ മൂടിക്കെട്ടി ; പ്രാങ്ക് ചെയ്യാന്‍ വിചാരിച്ച യുവാവിന് ഒന്നൊന്നര പണി തന്നെ കിട്ടി

സോഷ്യല്‍ മീഡിയയില്‍ പ്രാങ്ക് വിഡിയോകളെക്കാള്‍ വൈറലാകാറുള്ളത് പൊളിഞ്ഞ പ്രാങ്കുകളെക്കുറിച്ചുള്ള വിഡിയോകളാണ്. ഇത്തരത്തില്‍ ലോകമെങ്ങും വൈറലാകുകയാണ് ഒരു അതീവ ദാരുണമായ ഒരു പാളിയ പ്രാങ്ക് വിഡിയോ. സൂപ്പര്‍ ഗ്ലൂ കൊണ്ട് വായ മൂടിക്കെട്ടി തുറക്കാന്‍ പറ്റില്ലെന്ന പോലെ പ്രാങ്ക് ചെയ്യാന്‍ വിചാരിച്ച യുവാവിന് ഒന്നൊന്നര പണി തന്നെ കിട്ടി. ചുണ്ട് മുഴുവനായി ഒട്ടിപ്പോയ യുവാവിന്റെ വിഡിയോ സകല ‘പ്രാങ്കുകാര്‍ക്കും’ പാഠമായിരിക്കണമെന്ന് നെറ്റിസണ്‍സ് പറയുന്നു.
ഫിലിപ്പിന്‍സുകാരനായ യുവാവാണ് പ്രാങ്ക് വിഡിയോ പങ്കുവച്ചത്. ബാഡിസ് ടിവി എന്ന ചാനലില്‍ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവ് ഒരു കടയിലിരിക്കുന്നതായും സൂപ്പര്‍ ഗ്ലൂ പയ്യെ തന്റെ ചുണ്ടുകളില്‍ മുഴുവനായും പുരട്ടുന്നതായും വിഡിയോയില്‍ കാണാം. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ യുവാവിന്റെ ചുണ്ടുകള്‍ പൂര്‍ണമായും പരസ്പരം ഒട്ടിപ്പിടിച്ചു.

Related Posts

Leave a Reply