Home Archive by category India News (Page 4)
India News

ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്.

ദില്ലി: ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പുതിയ സ്ലാബ്
India News

സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ

സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. 48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം
Entertainment India News

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സിമ്രാനുളളത്. യുവതി ജമ്മു കശ്മീർ സ്വദേശിയാണ്. ഗുരുഗ്രാമിൽ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സിമ്രാൻ റൂമിന്‍റെ വാതിൽ
Entertainment India News

പുഷ്പ 2 ; യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു

ഹൈ​ദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 13 ന് നടനെ വസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
India News Top News

ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും

അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം കോണ്‍ഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. സമയക്രമത്തില്‍ തീരുമാനം പിന്നീട് അറിയിക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലാണ് മന്‍മോഹന്‍ സിങിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക്
India News

മുംബൈ: മാസ ശമ്പളം 13000 രൂപ, യുവാവ് തട്ടിയെടുത്തത് 21 കോടി

മുംബൈ: മാസ ശമ്പളം 13000 രൂപ, യുവാവ് തട്ടിയെടുത്തത് 21 കോടി. ഛത്രപതി സംഭാജിനഗറിലെ ഡിവിഷണൽ സ്‌പോർട്‌സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായ 23 വയസുള്ള ഹർഷൽ കുമാർ ക്ഷീരസാഗറാണ് ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ കോടികൾ തട്ടിയത്. തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിന് സമീപം ഇയാൾ 4 ബിഎച്ച്‌കെ ഫ്‌ളാറ്റ് വാങ്ങി. ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യു കാറും 1.3
India News

തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് മരിച്ചത്. തടാകത്തിലാണ് മൃതദേഹങ്ങള്‍
India News

ഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാതായ കുട്ടി കൊല്ലപ്പെട്ട നിലയിൽ.

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാതായ കുട്ടി കൊല്ലപ്പെട്ട നിലയിൽ. അതേസമയം കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്താണ് എട്ടുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ
Entertainment India News

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചുവെന്ന് പിതാവ് അറിയിച്ചു. കുട്ടിയെ ഓക്‌സിജൻ, വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റിയതായും കുട്ടിയുടെ പിതാവ് ഭാസ്‌കർ പറഞ്ഞു. അല്ലു അർജുനെയും തെലങ്കാന സർക്കാരിനെയും പിന്തുണക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുട്ടി
India News

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു.

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത്