തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ബെംഗളൂരു: മോഷണത്തിലൂടെ മൂന്ന് കോടി തട്ടിയെടുത്ത കള്ളൻ പിടിയിൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാള്‍ തൻ്റെ കാമുകിക്ക് മൂന്ന് കോടിയുടെ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. പൊലീസ് കണ്ടെത്തൽ പ്രകാരം പ്രമുഖയായ സിനിമ നടിയാണ് കാമുകി. 37 വയസ്സുകാരനായ പഞ്ചാക്ഷരി സ്വാമിയാണ് മോഷണത്തിന് പിടിയിലായത്. ബെംഗളൂരുവിലെ മഡിവാല പൊലീസ് ഏറെ നാളായി ഇയാൾക്കുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.
വാശീയേറിയ പ്രചാരണത്തിനൊടുവിൽ ഡൽഹി ഇന്ന് ജനവിധി തേടുന്നു. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. 72.36 ലക്ഷം സ്ത്രീകളും 1267 ഭിന്നലിംഗക്കാരും ഉൾപ്പെടെ 1.56 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. 13,766 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവർക്കായി 733 പോളിങ് സ്റ്റേഷനുകളുണ്ട്. പോളിങ്
ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ വച്ച് 55കാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പ്ലാറ്റ്ഫോമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷാനടപടി സ്വീകരിച്ചത്. ഫെബ്രുവരി 1ന് രാത്രിയാണ് 55കാരിയെ റെയിൽവേ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തത്. സംഭവത്തിന് പിന്നാലെ റെയിൽവേ ചുമട്ടുതൊഴിലാളി പൊലീസ് അറസ്റ്റ്
ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ അനായാസ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ബിജെപിയില്‍ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്. ഡല്‍ഹി മദ്യന
പിതാവിന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. മരിച്ചു പോയ പിതാവിന്റെ അന്ത്യ കർമങ്ങൾ നടത്തുന്നതാണ് തർക്കത്തിന് വഴി വെച്ചത്. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലാണ് സംഭവം. ഭിന്നാഭിപ്രായം രൂക്ഷമായതോടെ അവരിൽ ഒരാൾ മൃതദേഹം രണ്ട് ഭാഗങ്ങളായി വിഭജിച്ച് പ്രത്യേകം സംസ്‌കരിക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ഇരുവരും തമ്മിലുള്ള തർക്കം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. താൽ ലിധോര ഗ്രാമത്തിൽ 85
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വാഷിംഗ്‌ടൺ ഡി സിയിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ട്രംപ് മോദിക്ക് അത്താഴ വിരുന്ന് നൽകാനും സാധ്യതയുണ്ട്. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ഫെബ്രുവരി 12 ന് വൈകിട്ട് വാഷിംഗ്ടൺ ഡിസിയിൽ എത്തുന്ന മോദി ഫെബ്രുവരി 14 വരെ
ലോകത്തെ സംഗീത പ്രതിഭകളുടെ ആഘോഷ വേദിയായ ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലെ പുരസ്‌കാരം ‘ത്രിവേണി’ക്ക് ലഭിച്ചു. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകയായ ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ത്രിവേണിയാണ് 67-ാമത് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. 12 മേഖലകളില്‍ 94 വിഭാഗങ്ങളിലായി ലോകത്തിലെ ഏറ്റവും
നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി.എൻ വി എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. ഉപഗ്രഹത്തിന്റെ വാൽവുകളിൽ തകരാർ കണ്ടെത്തി. ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നു. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ
ഭോപ്പാല്‍: സ്പാ സെന്ററില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മസാജ് ചെയ്ത്‌കൊണ്ടിരിക്കേ കവര്‍ച്ചാ കേസ് പ്രതി തന്ത്രപരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജ്വയിനിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയോടൊപ്പം സ്പാ സെന്ററിലെത്തിയത്. തുടര്‍ന്ന് സ്പായില്‍ മുഴുകിയിരിക്കെ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ രോഹിത് ശര്‍മയും സ്പാ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. സ്പാ സെന്ററിലെ സിസിടിവി ദൃശ്യത്തില്‍