Kerala News

ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇരിക്കൂര്‍ ജിഎച്ച്എസ്എസിലെ അധ്യാപകന്‍ സുനില്‍കുമാര്‍ കെപിയാണ് പട്ടികയിലെ ഏക മലയാളി

ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇരിക്കൂര്‍ ജിഎച്ച്എസ്എസിലെ അധ്യാപകന്‍ സുനില്‍കുമാര്‍ കെപിയാണ് പട്ടികയിലെ ഏക മലയാളി. ആകെ 48 അധ്യാപകര്‍ക്കാണ് പുരസ്‌കാരം. അധ്യാപക ദിനത്തില്‍ ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ന്ന് ഘട്ടങ്ങളായി നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയിട്ടുള്ളത്. പുരസ്‌കാര ജേതാക്കളുടെ മാതൃകാരപരമായ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ലഘുചിത്രങ്ങളടക്കം ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ ആന്‍ഡ് എജ്യുക്കേഷനാണ് ചടങ്ങ് സംഘടിപ്പിക്കുക.

Related Posts

Leave a Reply