Kerala News

പത്തനാപുരം അലിമുക്കിൽ മാസങ്ങളായ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ കെണിയിലായി

കൊല്ലം: പത്തനാപുരം അലിമുക്കിൽ മാസങ്ങളായ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ കെണിയിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പിറവന്തൂർ പഞ്ചായത്തിൽ,അലിമുക്ക് വാലുതുണ്ടിൽ വീട്ടിൽ ശാന്തയുടെ വീട്ടുപരിസരാത്താണ് കൂട് സ്ഥാപിച്ചിരുന്നത്. ഇവരുടെ ആടിനെ കഴിഞ്ഞദിവസം പുലി ആക്രമിച്ചിരുന്നു. സ്ഥലത്ത് വനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആടിനെ കൊന്നത് പുലി തന്നെയാണെന്ന് ഉറപ്പായതോടെയാണ് കൂട് സ്ഥാപിച്ചത്. ക്യാമറകൾ വെച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് കൂട് സ്ഥാപിച്ചതും. പുലർച്ചെ രണ്ടു മണിയോടെയാണ് കൂട്ടിൽ പുലി കുടുങ്ങിയത്. കൊണിയിൽ കുടുങ്ങിയ പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു.

 

Related Posts

Leave a Reply