ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ ഒൻപതാംക്ലാസ് വിദ്യാർഥിയുടെ മുഖത്തടിച്ച സംഭവത്തിൽ അധ്യാപകനെതിരെ നടപടി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ അധ്യാപകൻ ഒ. നൗഷാദിനെയാണ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തത്.സ്കൂളിൽ വെച്ചുണ്ടായ ഈ സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. അധ്യാപകനെ സേവനത്തിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കെഎസ്‍യു പ്രവർത്തകർ ഇന്നലെ രാവിലെ സ്കൂളിലെത്തുകയും ഗേറ്റ് പൂട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റിന്റെ അടിയന്തര നടപടി.
വിദ്യാർഥിയുടെ മുഖത്തടിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്‌തു












