Home 2026 (Page 12)
Kerala News

യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്.

തിരുവനന്തപുരം: യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. യുഡിഎഫ് യോഗം വിളിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. യുഡിഎഫ് കൺവീനറായ താനല്ല മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ
Kerala News

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വിമർശനത്തിന് മറുപടി നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ മറുപടി.

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വിമർശനത്തിന് മറുപടി നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ മറുപടി. മുന്നണിയിൽ കൂടിയാലോചിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്. അതൊക്കെ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളും.മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും
Kerala News

കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്‍റെ പരാക്രമം.

കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്‍റെ പരാക്രമം. ഇടപ്പള്ളിയിൽ ഹോൺ മുഴക്കി കടന്നു പോകാൻ ശ്രമിച്ച ബസ്, ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടു. ചോദ്യം ചെയ്ത യുവാവിന്‍റെ വണ്ടിയിൽ വീണ്ടും മൂന്ന് തവണ ഇടിപ്പിച്ചെന്നാണ് പരാതി. ഇതോടെ ഒപ്പമുണ്ടായിരുന്ന യുവതി വാഹനം തടഞ്ഞു. ഇരുചക്ര യാത്രക്കാർക്കെതിരെ
Kerala News

മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു.

മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിലായിരുന്നു സംഭവം. ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ മുഖ്യമന്ത്രിയെയും
Entertainment Kerala News

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ നേതൃതലത്തിൽ വൻ അഴിച്ചുപണി.

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ നേതൃതലത്തിൽ വൻ അഴിച്ചുപണി. നിലവിലെ ഭാരവാഹികൾക്ക് അധിക ചുമതലകൾ നൽകിക്കൊണ്ടാണ് പുതിയ അഴിച്ചുപണി നടത്തിയത്. എന്നാൽ ഈ തീരുമാനങ്ങളും മാറ്റങ്ങളും പൂർണ്ണമായും സംഘടനയുടെ ബൈലോ പ്രകാരമാണ് നടപ്പിലാക്കിയതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു. ട്രഷറർ പദവിയിൽ
Kerala News

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കും.

ന്യൂഡൽഹി: വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കും. ഇതുവരെ സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങളാണ് പണം നൽകേണ്ടി വരിക. ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ യൂട്ടിലിറ്റി മെസേജിനും ഓരോ സർവീസ് മെസേജിനും 11.5 പൈസ നിരക്ക് ഈടാക്കുമെന്നാണ് മെറ്റയുടെ അറിയിപ്പ്. അതായത്
Health Kerala News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് കൊല്ലമായി
Kerala News

മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കന്റോണ്‍മെന്റ് പൊലീസ് ആണ് കേസെടുത്തത്. സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം വാൻറോഡ് പരിസരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്.
India News

വന്‍ വിമാന ദുരന്തം തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോധൈര്യം, പ്രശംസയുമായി നെതന്യാഹുവും

ടെൽഅവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ വലിയ അപകടം ഒഴിവാക്കിയത് ഫ്‌ലൈറ്റ് ക്യാപ്റ്റന്റെ ധീരമായ ഇടപെടലൂടെയെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ എന്ന ഇന്ത്യന്‍ പൈലറ്റ് ആണ് അതിസാഹസികമായി വിമാനം
Kerala News

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. വിവിധ നഗരങ്ങളിലായി 71രൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 62 രൂപ 50 പൈസ വര്‍ധിച്ചു. ഇതോടെ വില 2810 രൂപയായി. നേരത്തെയിത് 2745 ആയിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.