Kerala News

16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം. നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു.

തൃശൂർ: 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം. നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരം. എനിക്ക് DYFI യുമായി ഉള്ളത് ദിർഘകാല ബന്ധം. രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു.

ടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു. നിങ്ങളെ ഭയമില്ല എന്ന് പറഞ്ഞു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ആദ്യമായി യുവാക്കൾ ഡൽഹിയിൽ എത്തിയപ്പോൾ പാർലമെൻറ് വിറച്ചു. ഇപ്പോൾ എവിടെ വേണമെങ്കിലും സമരം ചെയ്യാം. സമരവേദികൾ മാറി. സമരം ജന്ദർ മന്ദറിൽ മാത്രമല്ല ചെയ്യാൻ കഴിയുക. ഡിവൈഎഫ്ഐ അടക്കമുള്ള യുവജനങ്ങൾ ബദൽ എന്ത് എന്നതും ചർച്ച ചെയ്യണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്‌കുമാർ തുടങ്ങിയ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കാളികളാകും. 51,93,881 അംഗങ്ങളുടെ പ്രതിനിധികളായി 590 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

21 ന് വൈകീട്ട് അഞ്ച് മണിക്ക് രക്തസാക്ഷി കുടുംബ സംഗമം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റ‍ർ ഉദ്ഘാടനം ചെയ്യും. 22 ന് വൈകീട്ട് നാല് മണിക്ക് പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി 615 പ്രതിനിധികൾ പങ്കെടുക്കും.

Related Posts

Leave a Reply