Kerala News

ഹോർട്ടി വൈൻ വിൽക്കാൻ സർക്കാർ ലൈസൻസ് നൽകിയതിൽ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ

കൊച്ചി: ഹോർട്ടി വൈൻ വിൽക്കാൻ സർക്കാർ ലൈസൻസ് നൽകിയതിൽ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. ബേ​ക്ക​റി​ക​ൾ വ​ഴി 15 ശ​ത​മാ​നം വ​രെ ആ​ൽ​ക്ക​ഹോ​ളു​ള്ള വൈ​ൻ വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത് സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ മ​ദ്യ​ക്ക​ള്ള​ക്ക​ട​ത്ത് എ​ന്നേ പ​റ​യാ​നു​ള്ളൂ എന്ന രൂക്ഷ വിമർശനമാണ് ദീപിക ഉയർത്തുന്നത്. ബേ​ക്ക​റി വ​ഴി വൈ​ൻ വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നാ​ണ് എ​ക്സൈ​സ് മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​ത്ര​യൊ​ക്കെ വി​ല​യേ ഇ​പ്പോ​ൾ മ​ന്ത്രി​മാ​ർ​ക്കു​ള്ളോ? എന്നും എഡിറ്റോറിയലിൽ ദീപിക ചോദിക്കുന്നുണ്ട്.

തീ​രു​മാ​നം റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി എ​ക്സൈ​സ് വ​കു​പ്പി​ൽ മാ​ത്ര​മേ മ​ന്ത്രി​ക്കു മു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​രി​ക്കു​ന്നു​ള്ളോ എ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്ക​ണമെന്നും അ​ല്ലെ​ങ്കി​ൽ ഇ​നി​യും നാ​ണം​ കെ​ടേ​ണ്ടി​വ​രുമെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നുണ്ട്. അ​ബ്കാ​രി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​ദാ​ര​മാ​യ മ​ദ്യ​വി​ൽ​പ​ന​യാ​യി ഇ​തു മാ​റു​മെ​ന്ന​തി​ൽ ആ​ർ​ക്കും സംശയമില്ലെന്നും എഡിറ്റോറിയിൽ വിമർശിക്കുന്നുണ്ട്. ‘ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ അ​തു ന​ട​പ്പാ​ക്കാ​നാ​കൂ. ഒ​ട്ടും വൈ​ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഒ​രി​ട​ത്ത് യു​വാ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യു​ടെ തൂ​ഫാ​ൻ. മ​റു​വ​ശ​ത്ത് അ​വ​ർ​ക്കു നീ​ന്തി​ത്തു​ടി​ക്കാ​ൻ മ​ദ്യ​പ്പു​ഴ. എ​ങ്ങ​നെ​യും പ​ണ​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണെ​ങ്കി​ൽ വേ​റെ എ​ന്തൊ​ക്കെ വ​ഴി​ക​ളു​ണ്ട്, അ​ന്ത​സു​ള്ള​ത്!’ എന്നും സർക്കാരിനെ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. ‘ഇ​ട​തു​സ​ർ​ക്കാ​രി​ൻറെ ‘മ​ദ്യ​കേ​ര​ള’ ന​യ​ങ്ങ​ൾ സ​ർ​ക്കാ​ർ മാ​റി​യത് വ​ക​വ​യ്ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​നി​യും പ​ല​തും സം​ഭ​വി​ക്കും. മ​ദ്യ​ക്ക​ട​ക​ളി​ലും ബാ​റു​ക​ളി​ലും വി​ൽ​ക്കു​ന്ന ബി​യ​റി​ൽ​പോ​ലും പ​ര​മാ​വ​ധി എ​ട്ടു ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ മാ​ത്ര​മാ​ണ് എ​ന്നി​രി​ക്കെ​യാ​ണ് കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തു​ന്ന ബേ​ക്ക​റി​ക​ളി​ൽ 15 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ളു​ള്ള വൈ​ൻ വി​ൽ​ക്കു​ന്ന​ത്’ എന്നും എഡിറ്റോറിയൽ പറയുന്നു. ‘2026 ജൂ​ൺ 24ന് ​എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ശ്രീ​റാം സാം​ബ​ശി​വ റാ​വു ആ​ണ് വീ​ര്യ​മു​ള്ള ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. 2024 ജ​നു​വ​രി 24ന് ​ഇ​ട​തു സ​ർ​ക്കാ​ർ അ​ബ്കാ​രി നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, 100 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കു​റ​യാ​ത്ത വി​സ്തീ​ർ​ണ​മു​ള്ള ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹോ​ർ​ട്ടി വൈ​ൻ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​മാ​യി​രു​ന്നു.‌ പ​ക്ഷേ, ന​ൽ​കി​യി​ല്ല. കാ​ര​ണം ത​ദ്ദേ​ശ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ആ​സ​ന്ന​മാ​യി​രു​ന്നു. ആ ​ച​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2025 ന​വം​ബ​റി​ൽ ചാ​ല​ക്കു​ടി​യി​ലെ ബേ​ക്ക​റി അ​പേ​ക്ഷി​ച്ച ലൈ​സ​ൻ​സി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ല​ഭി​ച്ച​ത്. ക​ച്ച​വ​ട​വും തു​ട​ങ്ങി’ എന്നാണ് എഡിറ്റോറിയൽ പറയുന്നത്. മുൻ ഇടതുപക്ഷ സർക്കാരിനെതിരെയും ദീപിക എഡിറ്റോറിയലിൽ വിമർശനമുണ്ട്. ‘വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ന​ട​പ്പാ​ക്കാ​മെ​ന്ന ദു​ഷ്ട​ലാ​ക്കോ​ടെ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി​വ​ച്ചി​രു​ന്ന കാ​ര്യം വെ​ള്ള​മൊ​ഴി​ക്കാ​തെ വി​ഴു​ങ്ങി​ക്കൊ​ണ്ടാ​ണ്, ബേ​ക്ക​റി വ​ഴി വൈ​ൻ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് യു​ഡി​എ​ഫ് അ​ല്ലേ​യെ​ന്ന് അ​ന്ന​ത്തെ എ​ക്സൈ​സ് മ​ന്ത്രി എം ബി രാ​ജേ​ഷ് ഇ​ന്ന​ലെ ചോ​ദി​ച്ച​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​ത്യ​സ​ന്ധ​ത വേ​ണ്ടെ​ന്നാ​യി എന്നും എഡിറ്റോറിൽ പറയുന്നുണ്ട്. ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ പ​ഴ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള വൈ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. 10 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ടെ ഒ​രു ത​വ​ണ​പോ​ലും കൊ​യ്ത നെ​ല്ല് പാ​ട​ത്തു​നി​ന്നു സ​മ​യ​ത്തു ശേ​ഖ​രി​ച്ചി​ട്ടി​ല്ല. ഒ​രി​ക്ക​ൽ​പോ​ലും നെ​ല്ലി​ൻറെ വി​ല സ​മ​യ​ത്തു കൊ​ടു​ത്തി​ട്ടി​ല്ല. റ​ബ​റി​ൻറെ താ​ങ്ങു​വി​ല പ്ര​ക​ട​ന​പ​ത്രി​ക​യി​ല​ല്ലാ​തെ വ​ർ​ധി​പ്പി​ച്ചി​ല്ല. ‌വ​ന്യ​ജീ​വി​ശ​ല്യ​ത്തി​ന് ഒ​രു പ​രി​ഹാ​ര​വു​മു​ണ്ടാ​ക്കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ഇ​ത്ര​യേ​റെ ദ്രോ​ഹി​ച്ച മ​റ്റൊ​രു കാ​ല​വു​മി​ല്ല. നാ​ളി​കേ​രം, സു​ഗ​ന്ധ​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി… എ​ല്ലാ​യി​ട​ത്തും പ​രാ​തി​ക​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഒ​ടു​വി​ൽ ക​ർ​ഷ​ക​ര​ക്ഷ​യ്ക്കു ക​ണ്ടു​പി​ടി​ച്ച ഒ​റ്റ​മൂ​ലി​യാ​ണ് വൈ​ൻ നി​ർ​മാ​ണം’ എന്ന വിമർശനമാണ് മുൻ സർക്കാരിനെതിരെ ദീപിക എഡിറ്റോറിയൽ ഉയർത്തുന്നത്.

Related Posts

Leave a Reply