Gulf News International News

സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം.

റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരണം. അതിനിടെ യമനിലേക്ക് വൻ വ്യോമാക്രമണം നടത്തി സൗദി സഖ്യസേന. ഹൂതി നിയന്ത്രണത്തിലുള്ള സനയിലും തായ്‌സിലുമാണ് വ്യോമാക്രമണം നടന്നത്.

സൗദിയിലേക്ക് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം സൗദി സഖ്യ സേന തടഞ്ഞു. തെക്കുപടിഞ്ഞാറൻ ന​ഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ടുള്ള ഹൂതി മിസൈൽ ആക്രമണമാണ് തടഞ്ഞത്. അതേസമയം സൗദിയിലുള്ള അമേരിക്കൻ പൗരൻമാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾ ഉപയോ​ഗിക്കുന്ന യുഎസ് പൗരന്മാർക്കാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന യുഎസ് സർക്കാർ ജീവനക്കാർക്ക് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. വിമാനങ്ങൾ റദ്ദാക്കൽ, വ്യോമാതിർത്തി അടയ്ക്കൽ, യാത്രാ തടസ്സങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

Related Posts

Leave a Reply