crime Kerala News

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയിൽനിന്ന് പണം വാങ്ങി പീഡിപ്പിച്ചെന്ന് പരാതി.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയിൽനിന്ന് പണം വാങ്ങി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിം (75)നെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ തനിക്ക് നിർമാതാവിന്റെ പങ്കുണ്ടെന്നും ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്നും പറഞ്ഞ് നാസിം പെൺകുട്ടിയെ സമീപിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇതിനായി ഇയാൾ പെൺകുട്ടിയിൽ നിന്നും 10,000 രൂപ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. എന്നാൽ സിനിമയിൽ അവസരം ലഭിക്കാതായതോടെ പെൺകുട്ടി പണം തിരികെ ആവശ്യപ്പെട്ടു.
തുടർന്ന് പണം രണ്ടാംകുറ്റി ജംക്‌ഷനിൽ എത്തിച്ചുനൽകാമെന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം പെൺകുട്ടി അവിടെയെത്തി കാത്തുനിന്നു. തുടർന്ന് കാറിലെത്തിയ നാസിം പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഈ സമയത്ത് പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടി മൊബൈൽ ഫോണിലൂടെ തന്റെ ലൊക്കേഷൻ കൈമാറുകയായിരുന്നു. വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ സുഹൃത്താണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടി നൽകിയ പരാതിയുടെയും വനിതാ പൊലീസിന് നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related Posts

Leave a Reply