തിരുവന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വരുമാനം പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും പേ വാര്‍ഡുകളില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ നിര്‍ദേശം നല്കി ആരോഗ്യമന്ത്രി കെ മുരളീധരന്. ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്കി.
മാത്രമല്ല അത്യാഹിത വിഭാഗങ്ങളില്‍ രോഗികളുമായെത്തുന്നവര്‍ തിരിക്കിട്ട് ഒ പി ടിക്കറ്റ് എടുക്കുമ്പോള്‍ വരുമാനം കൃത്യമായി നല്‍കാറില്ല. ദിവസങ്ങള്‍ക്ക് ശേഷം പേ വാര്‍ഡ് ബുക്ക് ചെയ്യാന്‍ എത്തുമ്പോഴാണ് വരുമാന പരിധി കുരുക്കാകുന്നത്. വരുമാന പരിധി ഉയര്‍ത്തണമെങ്കില്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്കി ആശുപത്രിയിലെ സെക്രട്ടറിയുടെ അനുമതി വാങ്ങി മെഡിക്കല്‍ റെക്കോര്‍ഡ്സ് വിഭാഗത്തിലെത്തണം. ഈ ബുദ്ധിമുട്ട് പുതിയ തീരുമാനത്തോടെ ഒഴിവാകും.












