Kerala News Top News

സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു. തൻ ഭക്ഷണം കഴിച്ചു പോയത് തെറ്റാണോയെന്നും ജനം വിലയിരുത്തട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്. ഹീനമായ അപവാദ പ്രചാരണമാണ് നടക്കുന്നത്. ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? എന്ത് ഔചിത്യക്കുറവാണുണ്ടായത്. സത്കാരത്തിനല്ല പോയത്’ മുഖ്യമന്ത്രി പറഞ്ഞു.

പോകുന്ന വഴിയിൽ എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചു. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസിലായതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒന്നും പറയാനില്ലാത്തതിനാൽ ഇതൊക്കെ പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇതേ സന്ദർഭത്തിൽ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയായിരുന്നു. താൻ ഭക്ഷണം കഴിച്ചുവെന്നതാണോ തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു.

താൻ ഹെലികോപ്റ്ററിൽ ഒരു സ്വകാര്യയാത്രയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് പോയത്. നിക്ഷേപ ചർച്ചയ്ക്കാണ് പോയത്. വന്ദേ ഭാരതിൽ പോകാനായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ഇൻവെസ്റ്റ്മെൻ്റ് ഗ്രൂപ്പിന് സമയക്കുറവ് ഉളളത് കൊണ്ടാണ് യാത്ര ഹെലികോപ്റ്ററിൽ പോയത്. എൻ്റെ യാത്ര കൊണ്ട് സർക്കാരിന് ഒരു രൂപ പോലും നഷ്ടമില്ല. മുൻ സർക്കാർ നൽകിയ വാടകയിലാണ് പോയത്. മുൻ മുഖ്യമന്ത്രി SDRF ൽ നിന്ന് പണമെടുത്ത് പാർട്ടി ആവശ്യങ്ങൾക്ക് പോയി എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Posts

Leave a Reply