സംസ്ഥാനത്ത് സെപ്റ്റംബറിൽ മാത്രം വിദേശത്ത് പോയത് ആറ് മന്ത്രിമാർ. പൊതുഭരണവകുപ്പ് നൽകിയ വിവരങ്ങൾ പ്രകാരം ആറ് പേരും സ്വന്തം ചെലവിലാണ് സന്ദർശനങ്ങൾ നടത്തിയത്. ഒരാൾ സ്വകാര്യ സന്ദർശനത്തിനിടയ്ക്ക് മറ്റൊരു രാജ്യത്ത് ഔദ്യോഗിക സന്ദർശനം കൂടി നടത്തിയെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മന്ത്രി കെ.എം. ഷാജിയാണ് ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ചത്. കൂടുതൽ ദിവസം വിദേശത്തു തങ്ങിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണ്. ആഭ്യന്തരമന്ത്രി 13 ദിവസമാണ് വിദേശത്ത് തങ്ങിയത്. കെ എം ഷാജി 11 ദിവസവും വിദേശത്തുണ്ടായിരുന്നു. ഒ. ജെ.ജനീഷ്, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവർ എട്ട് ദിവസം വീതവും വിദേശത്ത് ചെലവിട്ടു. മന്ത്രിമാരുടെ സന്ദർശനങ്ങളിൽ വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനം മാത്രമായിരുന്നു ഔദ്യോഗിക യാത്ര. ബ്ദുൽ ഗഫൂർ നാല് ദിവസമാണ് വിദേശത്ത് ചെലവഴിച്ചത്. സെപ്റ്റംബർ 10 മുതൽ 11 വരെ ബഹ്റൈനിൽ സ്വകാര്യ സന്ദർശനം നടത്തിയ ശേഷമാണ് വിഷ്ണുനാഥ് 12 മുതൽ 17 വരെ യുഎഇ യിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. ജനീഷ് ഒമാനിലും ഖത്തറിലും സ്വകാര്യ സന്ദർശനം നടത്തി.
സംസ്ഥാനത്ത് സെപ്റ്റംബറിൽ മാത്രം വിദേശത്ത് പോയത് ആറ് മന്ത്രിമാർ












