സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് 11 കോടി രൂപയുടെ സ്വർണം. വിവിധ വിമാനത്താവളങ്ങളിൽ നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് 11 കോടി വിലമതിക്കുന്ന എട്ട് കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്ത 14 വ്യത്യസ്ത കേസുകളിസാണ് സ്വർണം പിടികൂടിയത്. വിവിധ കേസുകളിൽ ആറ് മലയാളികളെയും മൂന്ന് തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിആർഐയും കേരള പൊലീസും കസ്റ്റംസും ചേർന്നാണ് അന്വേഷണം നടത്തിയത്.
നൂതനതന്ത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന സ്വർണം കണ്ടെത്താൻ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടത്തുന്നുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രൊഫൈലിംഗ്, രഹസ്യാന്വേഷണം മറ്റ് ഏജൻസികളുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.













