Kerala News Top News

ശബരിമല സ്വര്‍ണക്കൊള്ള കേസുകളില്‍ അന്തിമ കുറ്റപത്രം ഉടന്‍.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുകളില്‍ അന്തിമ കുറ്റപത്രം ഉടന്‍. കട്ടിള പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതില്‍ കുറ്റപത്രം ഈ മാസം 25നകം നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രത്തിന്റെ കരട് എസ്‌ഐടി ഹൈക്കോടതിക്ക് നല്‍കി. ദേശീയ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള ഫലം 12ന് ലഭിക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കി.

പ്രതികള്‍ക്ക് എതിരെ അഴിമതി നിരോധന നിയമം ചുമത്തിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അനുമതി തേടണമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ദ്വാരപാലക പാളി കേസില്‍ കുറ്റപത്രം നവംബര്‍ 25നകം നല്‍കുമെന്നും എസ്‌ഐടി അറിയിച്ചു. അന്വേഷണം കൂടുതല്‍ കാലതാമസം ഇല്ലാതെ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശിച്ച ഹൈക്കോടതി വിഷയം ഈ മാസം 26ന് പരിഗണിക്കാന്‍ മാറ്റി.

അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ഫോറെന്‍സിക് പരിശോധന ഫലം കൂടി വേണമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. അത് 12ാം തിയതി ലഭിക്കും. കേസില്‍ 292 സാക്ഷികളുടെ മൊഴിയാണ് എടുത്തിട്ടുള്ളത്.

Related Posts

Leave a Reply