Kerala News

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ സ്വയം വിരമിക്കല്‍ രാജി അംഗീകരികാതെ ദേവസ്വം ബോര്‍ഡ്.

പത്തനംതിട്ട: ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ സ്വയം വിരമിക്കല്‍ രാജി അംഗീകരികാതെ ദേവസ്വം ബോര്‍ഡ്. പി എസ് ശാന്തകുമാറിനെ അനുനയിപ്പിച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് തുടരാനാണ് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം ശാന്തകുമാര്‍ അംഗീകരിക്കുകയായിരുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദമൂലമാണ് ശാന്തകുമാര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. സ്വയം വിരമിക്കലിന് പിന്നില്‍ ഉദ്യോഗസ്ഥ-ഇടനിലക്കാരുടെ ലോബി എന്ന സംശയവും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. മണ്ഡലം മകരവിളക്ക് തീര്‍ഥാടനകാലം അടുത്തിരിക്കെ ആണ് അപ്രതീക്ഷിത രാജിയുണ്ടായത്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനാണ് പിഎസ് ശാന്തകുമാര്‍.

Related Posts

Leave a Reply