Kerala News

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ വ്യാപക വിമർശനം; ഇന്ന് നിർണ്ണായക യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് നിർണ്ണായക യോഗം. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ രാവിലെ 11 മണിക്കാണ് യോഗം. കടുത്ത വേനലിൽ വൈദ്യുതിയുടെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കെഎസ്ഇബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കും. ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്ഡസി കുറഞ്ഞതിനാല്‍ സതേണ്‍ റീജിയന്‍ ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇടപെട്ടതുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. മഴ കാരണം കല്‍ക്കരിയില്ലാത്തതിനാല്‍ ഉത്തരേന്ത്യയില്‍ വൈദ്യുതോല്‍പാദനം കുറഞ്ഞു. കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതവും കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ആവശ്യകത ആയതിനാല്‍ പവര്‍ എക്സേഞ്ചിലും വൈദ്യുതി കിട്ടാത്ത അവസ്ഥയുണ്ട്.

Related Posts

Leave a Reply