India News

വാരാണസി വിമാനത്താവളത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടിയത് അബദ്ധത്തിലെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പ്.

വാരാണസി വിമാനത്താവളത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടിയത് അബദ്ധത്തിലെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പ്. തോക്കുടമ കമലേഷ് കേദര്‍നാഥ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അന്വേഷണം നടത്തുന്നു.

ലൈസന്‍സുള്ള തോക്ക് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. പിസ്റ്റളും 21 വെടിയുണ്ടകളും യാത്രക്കാരന്‍ കൊണ്ടുവന്നു. പരിശോധന നടത്തുന്നതിനിടെയാണ് വെടിപൊട്ടിയത്. രോഹിത് രാജ്, സമുന്‍ കുമാരി എന്നീ സ്വകാര്യ സുരക്ഷാ സംഘത്തിലെ അംഗങ്ങള്‍ക്കാണ് പരുക്കേറ്റത്.

ഇന്ന് രാവിലെ 9:30-ഓടെയാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-1810 മുംബൈ വിമാനത്തിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ ഉത്തർപ്രദേശ് അസംഘഡ് സ്വദേശിയായ കമലേഷ് റായ് എന്നയാളുടെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്.വിമാനത്തിൽ കയറുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയത്. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ ചികിത്സയ്ക്കായി ന്യൂ ലക്ഷ്മി ട്രോമ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply