Kerala News

രമ്യ ഹരിദാസിന്റെ ഡ്രൈവർ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ.

തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ ഡ്രൈവർ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ. നിയമന വിവാദങ്ങൾ ഇന്നലെ ആണ് അറിഞ്ഞത്. പരിശോധിച്ചു വേണ്ട നടപടി എടുക്കും. രമ്യാ ഹരിദാസിനെ വേട്ടയാടുന്നു. ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. ശേഷം നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ബസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല.

മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ രമ്യ ഹരിദാസ് എംഎൽഎയ്ക്കുവേണ്ടി ജോലി ചെയ്യുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ സുരേഷ് കുമാർ എംഎൽഎയുടെ ഡ്രൈവറായി പ്രവർത്തിക്കുന്നത്. നിയമസഭയിലേക്കും തിരിച്ചും എംഎൽഎയെ കൊണ്ടുപോയത് സുരേഷ് കുമാറാണ്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരനായ അശ്വന്ത് എംഎൽഎയുടെ ഓഫീസിൽ ജോലി ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്.

രമ്യ ഹരിദാസിന്റെ പ്രവർത്തനരീതിയിൽ അതൃപ്തിയുണ്ടെന്നും മണ്ഡലം തലത്തിൽ ജനവികാരം ഉയരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി എംഎൽഎയുടെ പ്രവർത്തനങ്ങളിൽ പാർട്ടി നിയന്ത്രണം വേണമെന്നാണ് ചില മണ്ഡലം കമ്മിറ്റികളുടെ നിർദേശമെന്നാണ് റിപ്പോർട്ട്. ജില്ലാ, പ്രാദേശിക നേതാക്കളെ എംഎൽഎ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കെപിസിസിക്കും പരാതി നൽകിയിട്ടുണ്ട്. ചിറയിൻകീഴ് കോൺഗ്രസിലെ ഭിന്നതയും രൂക്ഷമായതായാണ് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ വിമൽ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ, എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസവും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവുമാണ് രാജിക്ക് പിന്നിലെന്നും സൂചനയുണ്ട്.

Related Posts

Leave a Reply