India News Tamilnadu news

മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ

മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. മുഖ്യമന്ത്രിയുടെ പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ പരിഗണിച്ചില്ല. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ MLA-മാരെ സ്പീക്കർ പുറത്താക്കി. ടിവികെയുടെത് റിയൽ സർക്കാർ, അല്ല റീൽ സർക്കാർ മാത്രമെന്ന് പ്രതിപക്ഷം പരിഹസിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്നലെ സഭയിൽ പറഞ്ഞ കാര്യങ്ങളാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഇഡി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, സർക്കാരിയ്യ കമ്മിഷൻ റിപ്പോർട്ട്, മിസ നിയമം തുടങ്ങിയ കാര്യങ്ങളിലെ അടിസ്ഥാന രഹിത ആരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ സ്പീക്കർ അനുവദിച്ചില്ല. ഇതോടെയാണ് പ്രതിപക്ഷ പ്രതിഷേധം പരിധിവിട്ടത്. സ്പീക്കറുടെ ചെയറിന് മുന്നിലേക്കെത്തിയ ഡിഎംകെ എംഎൽഎമാരെ പുറത്താക്കാൻ സ്പീക്കറുടെ നിർദേശം. ന്യായമായ ആവശ്യമാണ് ഉന്നയിച്ചതെന്നും അതിന് സ്പീക്കർ അനുമതി നൽകിയില്ലെന്നും ഇത് ജനാധിപത്യ വിരുദ്ധ നടപടിയെന്നും ഡിഎംകെ വിപ്പ് ഇ വി വേലു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന്, മുഖ്യമന്ത്രി സി ജോസഫ് വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും സഭയിൽ എത്തിയില്ല.

Related Posts

Leave a Reply