crime Kerala News

മലപ്പുറം പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു.

മലപ്പുറം: മലപ്പുറം പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. അപ്പന്‍കാപ്പ് നഗറില്‍ നിഷ(32)ആണ് മരിച്ചത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ ജീവിതത്തില്‍ നേരത്തെ ഇരുവരും തമ്മില്‍ പല വിഷയളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലി സുരേഷ് നിഷയെ പലതവണ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിനു ലഭിച്ച സൂചന. മൂന്നു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. മേലെ മുണ്ടേരി നീര്‍പുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പോത്തുകല്‍ പൊലീസ് കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്.

Related Posts

Leave a Reply