Kerala News Top News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി

മലപ്പുറം: പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ അഞ്ചായി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതിൽ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്. മൂന്ന് പേർ പാറയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് മലവെള്ളപാച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മിർഷാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു. രണ്ട് പേർ ഫോൺ വന്ന് മാറി നിൽക്കുകയായിരുന്നു. താനടക്കം വെള്ളത്തിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു. വന്യൂമന്ത്രി എ പി അനിൽകുമാർ അപകടസ്ഥലം സന്ദർശിച്ചു. ഇന്നലെ അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ സംസ്ഥാനത്ത് ഒമ്പത് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കി വട്ടവടയിൽ മണ്ണിടിഞ്ഞും, കോട്ടയം പൂഞ്ഞാറിന് സമീപം മണ്ണിടിഞ്ഞും കൽക്കെട്ട് വീണും നാല് പേർക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തുടർച്ചയായ മഴയിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related Posts

Leave a Reply