Kerala News

മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു.

മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപ്രതീക്ഷിതമായി വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. രണ്ട് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു യുവതിയും മലവെള്ളപ്പാച്ചിലിൽ പെട്ടിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ‌ തുടരുകയാണ്. നാട്ടുകാരും അഗ്നിരക്ഷാ സേനയുടെ രക്ഷാപ്രവർത്തനത്തിന്റെ ഭാ​ഗമായിട്ടുണ്ട്.

Related Posts

Leave a Reply