crime India News

ഭർത്താവും പിഞ്ചുമകനും വീട്ടിൽ മരിച്ച നിലയിൽ. ഭാര്യയെ അറസ്റ്റ് ചെയ്ത് പൊലീസ്.

ബെംഗളൂരു: ഭർത്താവും പിഞ്ചുമകനും വീട്ടിൽ മരിച്ച നിലയിൽ. ഭാര്യയെ അറസ്റ്റ് ചെയ്ത് പൊലീസ്. കുടുംബ വഴക്കിനിടെ ഭർത്താവിനേയും മകനേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനാണ് ബെംഗളൂരു സ്വദേശിയായ ഹരിണിയെ പൊലീസ് പിടികൂടിയത്. തുടക്കത്തിൽ പൊലീസുകാരുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരിണി പിന്നീട് കുറ്റ സമ്മതം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടിൽ 34കാരനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദൻ എന്നയാളെയും മകനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതാണ് മരണം അസ്വഭാവികമാണെന്ന സംശയത്തിന് കാരണമായത്. ബന്ധുക്കളുടെ വീട്ടിൽ വിരുന്നിനെത്തി മടങ്ങിയതിന് തൊട്ട് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. ബന്ധുവീട്ടിൽ നിന്ന് മടങ്ങിവരുന്നതിനിടെ ഹരിണിയും അഭിനന്ദനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ വീട്ടിലെത്തിയ രണ്ട് പേരും രണ്ട് മുറികളിലാണ് കിടന്നുറങ്ങിയത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന സിസിടിവികൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതിൽ ദുരൂഹതയുള്ളതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നേരത്തെ മരുമകൾ വിനയ് എന്നയാൾക്കൊപ്പം വീട് വിട്ട് പോയിരുന്നു. രണ്ട് മാസം മുൻപ് തിരിച്ചെത്തിയ ഇവർ അഭിനന്ദനൊപ്പം വീണ്ടും താമസിക്കുകയായിരുന്നുവെന്ന ആരോപണവുമായി അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മ രംഗത്തെത്തിയിട്ടുണ്ട്.

Related Posts

Leave a Reply