India News

ബോംബെ ഐഐടിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്ത വിദ്യാർഥി കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബോംബെ ഐഐടിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്ത വിദ്യാർഥി കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത സാഹിലിന്റെ കോപ്പിയടി പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോപ്പിയടി പിടികൂടിയത് പിന്നാലെ ആയിരുന്നു വിദ്യാർഥി ആത്മഹത്യ ചെയ്തത്. പ്രൊഫസർ പിടികൂടുന്നതും പരീക്ഷ ഹാളിന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ജാതി അധിക്ഷേപം അടക്കം ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

സഹിൽ വകോദ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതിന് പിന്നാലെ കോളജ് അധികൃതരുടെയും ഹോസ്റ്റൽ ഭരണസമിതിയുടെയും വീഴ്ചകൾ ആരോപിച്ചുകൊണ്ട് രാത്രി തന്നെ വിദ്യാർഥികൾ ക്യാമ്പസിൽ വൻ പ്രതിഷേധം നടത്തിയിരുന്നു.

പൊലീസ് അന്വേഷണം നേരിടുന്ന അധ്യാപകനെ ഡീൻ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. സൂര്യനായൺ ഡൂല്ലയ്ക്കെതിരെയാണ് നടപടി. എന്നാൽ അധ്യാപകൻറെ സസ്പെൻഷൻ എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ. ആത്മഹത്യ ചെയ്ത സാഹിലിൽ കോപ്പിയടിക്കുന്നത് പിടിച്ച അധ്യാപകനാണ് സൂര്യനാരായൺ. അധ്യാപകന് പിന്തുണച്ച് കൊണ്ടും ഐഐടി ക്യാമ്പസിൽ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും ജാഥ നടത്തി. വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് സഹപാഠികൾ മാധ്യമങ്ങളോട് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ ജാതി അധിക്ഷേപത്തിനും പൊലീസ് കേസെടുത്തിരുന്നു.

Related Posts

Leave a Reply