International News

പാകിസ്താനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.

ഇസ്‌ളാമാബാദ്: പാകിസ്താനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കോഹട്ട് ജില്ലയിലെ ഓള്‍ഡ് പൊലീസ് ലൈന്‍സിന് സമീപമുള്ള പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ അഞ്ച് പോലീസുകാരും ഉള്‍പ്പെടുന്നതായി പ്രവിശ്യാ പൊലീസ് മേധാവി സുല്‍ഫിക്കര്‍ ഹമീദ് അറിയിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ്. അതേസമയം, ഒരു സംഘടനയോ വ്യക്തിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Related Posts

Leave a Reply