Kerala News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് സുഹൈലിനെ കേൾക്കും. കാറിൽ നിയമവിരുദ്ധ മോഡിഫിക്കേഷനും പ്രഥാമിക പരിശോധനയിൽ മിനികൂപ്പറിന്റെ സൈലൻസറിൽ അനധികൃത മോഡിഫിക്കേഷനും കണ്ടെത്തിയിട്ടുണ്ട്. കാർ വിശദ പരിശോധനക്ക് വിധേയമാക്കും. സിസിടിവിയിൽ അമിത വേ​ഗത വ്യക്തമാണ്. വിമാനത്താവള വഴിയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കാർ കുതിച്ചു പാഞ്ഞെന്ന് തുടക്കം മുതൽ വ്യക്തമാണ്. കാറിന്റെ ഇഡിആർ വിവരങ്ങൾ ലഭിക്കാനായി എംവിഡി കാത്തിരിക്കുകയാണ്. അതേസമയം, സുഹൈലിന്റെ രക്തസാമ്പിളിൽ ആൽക്കഹോളിന്റെ അളവ് 161 എംജിയാണ്. മൂത്രസാമ്പിളിൽ ആൽക്കഹോളിന്റെ അളവ് 230 എംജിയുമാണ്. 30Mg ആണ് അനുവദനീയ അളവ്.

Related Posts

Leave a Reply