International News

തായ്‌ലൻഡിൽ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു

തെക്കൻ തായ്‌ലൻഡിൽ പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടയിൽ ഗ്രൗണ്ടിൽ ഇടിമിന്നലേറ്റ് 24 കാരനായ  സൊഫ്‌വാൻ അവെയ്‌ (Sofwan Awae) എന്ന തായ് ഫുട്ബോൾ താരം മരിച്ചു.  സംഭവത്തിൽ 12 കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

തായ്, മലേഷ്യൻ അമച്വർ ടീമുകൾ മാറ്റുരയ്ക്കുന്ന ഗോലോക് എഫ്.എ കപ്പ് ടൂർണമെന്റിന്റെ ഭാഗമായി സുങ്ഗായ് ഗോളോകിലെ ശാന്തിഫാപ് സ്റ്റേഡിയത്തിലാണ് സംഭവം നടന്നതെന്ന് ‘ദി ഇൻപെൻഡന്റ്’ റിപ്പോർട്ട് ചെയ്യുന്നു. സംകോൽറ്റ്‌സും അബു നോങ് സിറിൻ ടീമും  തമ്മിലുള്ള മത്സരത്തിനിടയിലാണ് ഇടിമിന്നലേറ്റത്.
സാംകോൾട്ട്സ് ടീമിന്റെ വിംഗറായ സൊഫ്‌വാൻ അവെയ്  അടുത്തിടെ തായ് മൂന്നാം ഡിവിഷൻ ക്ലബ്ബായ യാല എഫ്.സിയിൽ കരാർ ഒപ്പിട്ടിരുന്നു. മത്സരത്തിനിടയിൽ ഫെൽഡിലേക്ക് ഇടിമിന്നൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയന്തര വൈദ്യസഹായം എത്തിക്കാൻ ശ്രമിച്ചെങ്കിലും അവെയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Related Posts

Leave a Reply