crime Kerala News

തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. മദ്യം നല്‍കിയ ശേഷമായിരുന്നു മര്‍ദ്ദനം

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കഠിനംകുളം ചിറക്കല്‍ സ്വദേശി മനാഫ് (40) നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം മനാഫ് വെന്റിലേറ്ററിലാണ്. കഠിനകുളം പോലീസിന് പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടുവെന്നും മദ്യപിച്ചതാണെന്നാരോപിച്ച് പോലീസ് കേസെടുത്തില്ലെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ നിരാഹാര സമരം ചെയ്യുമെന്ന് കുടുംബം പറഞ്ഞു. മനാഫിന്റെ മൊഴിയെടുത്ത ശേഷം ഉടന്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും കുടുംബം അറിയിച്ചു.

Related Posts

Leave a Reply