India News

ഗുജറാത്തിൽ 1,542 കോടി രൂപയുടെ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ത്യയിലെ ആദ്യത്തെ എൽഎൻജി (LNG) പവർ ട്രെയിനിന്റെ ഫ്ലാഗ് ഓഫും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ നിർവഹിച്ചു

ഗുജറാത്തിൽ 1,542 കോടി രൂപയുടെ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ത്യയിലെ ആദ്യത്തെ എൽഎൻജി (LNG) പവർ ട്രെയിനിന്റെ ഫ്ലാഗ് ഓഫും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ നിർവഹിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മേഖലയെ പൂർണ്ണമായി മാറ്റിമറിച്ചതായി അമിത് ഷാ പറഞ്ഞു. അസംബന്ധങ്ങൾ മാത്രം പറയുന്ന കോൺഗ്രസിനെ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് വെല്ലുവിളിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ വാഗ്-12 ഇലക്ട്രിക് ലോക്കോമോറ്റീവിശന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.
സബർമതി വാഗ്-12 ലോക്കോമോറ്റീവ് മെയിന്റനൻസ് ഷെഡ്, സബർമതി-കലോൽ-ഭണ്ടു മോതിദൗ, സബർമതി-സാനന്ദ്-ജഖ്‌വാദ എന്നീ സെക്ഷനുകളിലെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സിസ്റ്റങ്ങൾ, സബർമതി-സർഖേജ് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ, അഹമ്മദാബാദ്-പാലൻപൂർ, അഹമ്മദാബാദ്-സമഖിയാലി സെക്ഷനുകളിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കവച്ച്’ സുരക്ഷാ സംവിധാനത്തിന്റെ തറക്കല്ലിടൽ എന്നിവയാണ് 1,542 കോടി രൂപയുടെ പദ്ധതികളിൽ ഉൾപ്പെടുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഡെപ്യൂട്ടി മുഖ്യമന്ത്രി ഹർഷ് സംഘവി, സഹമന്ത്രി ദർശനാബെൻ വഗേല, എംപിമാരായ ഹസ്മുഖ്ഭായ് പട്ടേൽ, ദിനേശ്ഭായ് മക്വാന, അഹമ്മദാബാദ് മേയർ ഹിതേഷ്ഭായ് ബാരോട്ട് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു

ഏകദേശം 411 കോടി രൂപ ചെലവഴിച്ച് 404 കിലോമീറ്റർ റെയിൽവേ ശൃംഖലയിലാണ് അഹമ്മദാബാദ് ഡിവിഷൻ ‘കവച്ച്’ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നത്. ഏകദേശം 118.83 കോടി രൂപ ചെലവിലാണ് ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ എൽഎൻജി അധിഷ്ഠിത ട്രെയിൻ സർവീസിനായി സബർമതി ഇന്റഗ്രേറ്റഡ് കോച്ചിംഗ് ഡിപ്പോയിലെ രണ്ട് 1400 എച്ച്പി ഡ്രൈവിംഗ് പവർ കാറുകൾ ഡീസൽ-എൽഎൻജി ഡ്യുവൽ-ഫ്യൂവൽ സിസ്റ്റത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഡീസൽ ഉപഭോഗം ഏകദേശം 40 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇന്ധനച്ചെലവും കാർബൺ ഡൈഓക്സൈഡ് ഉൾപ്പെടെയുള്ള മലിനീകരണവും കുറയ്ക്കാനും ഇത് ഉപകരിക്കും. ഏകദേശം 700 കോടി രൂപ ചെലവിലാണ് സബർമതിയിൽ പുതിയ വാഗ്-12 ലോക്കോമോറ്റീവ് മെയിന്റനൻസ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 12,000 എച്ച്പി ശേഷിയുള്ള ഭാരമേറിയ ചരക്കുതീവണ്ടികൾ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്ത 300 ഹൈ-ഹോഴ്‌സ്‌പവർ വാഗ്-12 ഇലക്ട്രിക് ലോക്കോമോറ്റീവുകൾക്ക് ഇവിടെ അറ്റകുറ്റപ്പണി സൗകര്യങ്ങൾ ലഭിക്കും. 313.27 കോടി രൂപ ചെലവ് വരുന്ന സബർമതി-സർഖേജ് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ പദ്ധതി 2028 മാർച്ചോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ സർഖേജ്-ധോളേറ മേഖലയിലേക്കുള്ള കണക്റ്റിവിറ്റിയും വ്യാവസായിക പ്രവർത്തനങ്ങളും മെച്ചപ്പെടും.

Related Posts

Leave a Reply