Kerala News

കൗൺസിലർ ആർ ശ്രീലേഖയുടെ രാജി ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് , മനഃപ്പൂർവ്വം പാർട്ടിയെ ശ്രീലേഖ പ്രതിസന്ധിയിലാക്കിയിട്ടില്ല. ശ്രീലേഖ തന്നെ പ്രശ്‌നം പരിഹരിച്ചു. ശ്രീലേഖയുടെ മാനസികാവസ്ഥയാണ് ഗ്രൂപ്പിൽ മെസേജിടാൻ കാരണം. രാജിയിലൂടെ കോർപറേഷനെ പ്രതിസന്ധിയിലാക്കാം എന്ന ലക്ഷ്യം ശ്രീലേഖക്കില്ലായിരുന്നെന്നും എസ് സുരേഷ് പറഞ്ഞു. രാജി പ്രഖ്യാപനം നടത്തിയതിൽ പാർട്ടിക്ക് വിഷമമുണ്ടെന്നും പ്രശ്നം വ്യക്തമായി പരിഹരിച്ചുവെന്നും എസ് സുരേഷ് വ്യക്തമാക്കി. അതേസമയം ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും. രാജി പ്രഖ്യാപിച്ച് ബിജെപിയെ മുൾമുനയിൽ നിർത്തിയ ശ്രീലേഖയുമായി നേതാക്കൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് രാജി പിൻവലിക്കാൻ തയ്യാറായത്. നേരത്തെ നൽകിയ ഉറപ്പൊന്നും നേതൃത്വം പാലിച്ചില്ലെന്ന വിമർശനം ആർ ശ്രീലേഖക്ക് ഉണ്ടായിരുന്നു. എന്നാൽ ചില വാഗ്ദാനങ്ങൾ രാജി പിൻവലിച്ചതിന് പിന്നാലെ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം.

Related Posts

Leave a Reply