Kerala News

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലും ആലപ്പുഴ ജില്ലയിലും എസ്എഫ്ഐക്ക് മുന്നേറ്റം.

ആലപ്പുഴ: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലും ആലപ്പുഴ ജില്ലയിലും എസ്എഫ്ഐക്ക് മുന്നേറ്റം. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന 31 കോളേജിൽ 29 എസ്എഫ്ഐ വിജയിച്ചു. ആലപ്പുഴ ജില്ലയിൽ സമ്പൂർണ്ണ വിജയം നേടി.18 കോളേജുകളിലും യൂണിയൻ SFI ക്ക്‌.

14 കോളേജുകളിൽ KSU വിന് നോമിനേഷൻ നൽകാൻ പോലും ആളില്ലായിരുന്നു. എംഎസ്എം കോളേജിൽ എസ്എഫ്ഐ ജയം നേടി. ചെയർമാൻ സ്ഥാനാർഥിയെ പുറത്താക്കിയെങ്കിലും MSM കോളേജിൽ യൂണിയൻ SFIക്ക് ലഭിച്ചു. ആലപ്പുഴ MLA എ.ഡി തോമസ് ആണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ്. AD തോമസ് പഠിച്ച കോളേജിൽ പോലും നോമിനേഷൻ കൊടുത്തില്ല. KSU വിന് നാണംകെട്ട തോൽവി ചരിത്രത്തിൽ ആദ്യം. എംഎസ്എം കോളേജിലെ ചെയർപേഴ്സണായി യുഡിഎസ്എഫിലെ ജസ്മി എസ് ജയിച്ചു. ബാക്കി എല്ലാ സീറ്റുകളിലും എസ്എഫ്ഐ ജയം നേടി.

 

Related Posts

Leave a Reply