Kerala News

കിറ്റക്സ് വായ്പയെടുത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി വ്യാജ വാർത്തകൾ ചമയ്ക്കുന്നുവെന്ന് സാബു എം ജേക്കബ്.

കൊച്ചി: കിറ്റക്സ് വായ്പയെടുത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി വ്യാജ വാർത്തകൾ ചമയ്ക്കുന്നുവെന്ന് സാബു എം ജേക്കബ്. തെലങ്കാന സർക്കാരിന്റെ ഒരു ഭൂമി പോലും ഈഡ് വെച്ചിട്ടില്ലെന്നും കിറ്റെക്സിന്റെ സ്വന്തം പേരിലുള്ള സ്ഥലമാണ് ബാങ്കിൽ പണയം വെച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു. 2000 കോടി രൂപയുടെ കുംഭകോണം തെലങ്കാന സർക്കാർ 90 വർഷത്തേയ്ക്ക് പണയമായി തന്ന സ്ഥലത്തിന്റെ വില 3000 കോടി രൂപയായി കാണിച്ച് 2000 കോടി ലോൺ താൻ തട്ടിയെടുത്തുവെന്നാണ് തനിക്കെതിരായി വന്നിട്ടുള്ള വ്യാജ വാർത്ത.

തെലങ്കാന സർക്കാരിൽ നിന്ന് 187.2 ഏക്കർ സ്ഥലം 20 ലക്ഷം രൂപ വിലയ്ക്ക് താൻ വഞ്ചിക്കുകയാണ് ഉണ്ടായത്. അതിന്റെ മുഴുവൻ പണമായ 38 കോടി രൂപ തെലങ്കാന സർക്കാരിന് നൽകുകയും ആ സ്ഥലം കിറ്റക്സിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്. അങ്ങിനെ നമ്മുടെ ഉടമസ്ഥതയിലുള്ള സ്ഥലം ബാങ്കിന് ഈടായി നൽകുന്നതിൽ നിയമവിരുദ്ധതയില്ല സാബു എം ജേക്കബ് പറഞ്ഞു.

SBI യിൽ നിന്ന് 900 കോടി എന്നാണ് ആരോപണം. എന്നാൽ ബാങ്ക് അത് നിഷേധിക്കുന്നു.ഒരു രൂപ പോലും അവിടുന്ന് ലോൺ കൈപറ്റിയിട്ടില്ല. നിയമ വിരുദ്ധമായി നടക്കുന്ന ചാനൽ വ്യാജ രേഖ ഉണ്ടാക്കി കേസ് ഉണ്ടാക്കുന്നു. 4 വർഷമായി തെലങ്കാനയിലെ കമ്പനിക്ക് ലാഭം ഉണ്ടായില്ല എന്നാണ്. കഴിഞ്ഞ വർഷം ആണ് പ്രൊഡക്ഷൻ തുടങ്ങിയത്. പിന്നെ എങ്ങിനെ ലാഭം കാണിക്കും? തനിക്കെതിരെയുള്ള ആരോപണം എസ്ഐടി അന്വേഷിക്കട്ടെ. അല്ലെങ്കിൽ സിബിഐ വരട്ടെ, ഏത് അന്വേഷണവും സ്വാഗതം ചെയ്യാം. അല്ലെങ്കിൽ ബാങ്കിനെതിരെ ഹൈക്കോടതിയിൽ റിട്ട് കൊടുക്കട്ടെ എന്നിട്ട് തെളിഞ്ഞില്ലെങ്കിൽ ഇത് റിപ്പോർട്ട് ചെയ്തവർ തല മുട്ടയടിക്കണം. ചാനൽ അടച്ചുപൂട്ടി വ്യാജ വാർത്ത നൽകിയതിന് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സാബു എം ജേക്കബ് വെല്ലുവിളിച്ചു.

BSE, സെബി, എന്നിവയുടെ അനുമതിയോടെയാണ് കിറ്റക്സ് പ്രവർത്തിക്കുന്നത്. റിപ്പോർട്ടർ ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെ തിങ്കളാഴ്ച നിർണായക തെളിവുകൾ പുറത്തുവിടുമെന്നും സാബു എം ജേക്കബ് പറഞ്ഞു

Related Posts

Leave a Reply