India News

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം.

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഇതിലൂടെ, ബാങ്കിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 15 ശതമാനമായും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി പങ്കാളിത്തം 19 ശതമാനമായും കുറയും. കനേഡിയൻ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സ് 52,878 കോടി രൂപയ്ക്ക് ബാങ്കിൽ ഓഹരി സ്വന്തമാക്കാനൊരുങ്ങുന്നത്.

ഈ ഇടപാടിനെ തന്ത്രപരമായ പുനഃസംഘടന എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും ഇതെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ ഐഡിബിഐ ബാങ്കിന്റെ 45.5 ശതമാനം ഓഹരികൾ സർക്കാരിന്റെ കൈവശമാണുള്ളത്. എൽഐസിക്ക് 49.2 ശതമാനം ഓഹരികളാണുള്ളത്.

സാമ്പത്തിക സ്ഥിതി മോശമായിരുന്ന ഐഡിബിഐ ബാങ്കിനെ 2017-ൽ ‘പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ’ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നിരുന്നു. 2019 ജനുവരിയിൽ, 21,624 കോടി രൂപ നിക്ഷേപിച്ച് അതിന് പകരമായി പ്രിഫറൻഷ്യൽ ഷെയറുകൾ സ്വന്തമാക്കിക്കൊണ്ട് എൽഐസി ബാങ്കിന്റെ നിയന്ത്രണ ഓഹരികൾ ഏറ്റെടുത്തിരുന്നു. കേന്ദ്ര സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപറേഷനും സംയുക്തമായാണ് ഓഹരികൾ വിറ്റഴിക്കുന്നത്. പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണ പാതയിലെ ഒരു വലിയ നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Related Posts

Leave a Reply