Kerala News

ഇ ഡിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

ഇ ഡിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. എന്നാൽ ഇ ഡി അവിടെ ചെന്ന് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത്തിത്താനം സഹകരണ ബാങ്ക് നൂറാം വാർഷിക വേദിയിലായിരുന്നു പ്രതികരണം. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. അഴിമതി നടത്തിയവരെ ഇഡി സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കി. ഇഡി മനസ്സിൽ കാണുന്ന കാര്യങ്ങൾ ഇവർ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്മെന്റുകൾ മാപ്പ് സാക്ഷികളുടെ കയ്യിൽ നിന്നും വാങ്ങി. അതു വലിയ തെളിവാണെന്ന് പറഞ്ഞു സിപിഐഎമ്മിനെ പ്രതിയാക്കി. ഇതിൻ്റെ ഫലമായി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെ എല്ലാം പ്രതിയാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. അതേസമയം മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനും എതിരെ കേസെടുക്കാനുളള കത്തിൽ ധൃതി പിടിച്ചൊന്നും ചെയ്തെന്ന് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമോപദേശത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനുമുളള സാവകാശം എടുത്ത് തീരുമാനത്തിലേക്ക് പോകാനാണ് ധാരണ. പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തകർക്കാനാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Related Posts

Leave a Reply