crime Kerala News

ആലുവ സബ് ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ജയിൽ ചാടി.

എറണാകുളം: ആലുവ സബ് ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ജയിൽ ചാടി. മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന അസം സ്വദേശി മധുര്‍ജ്യ സോനെവാലാണ് ഇന്ന് വൈകീട്ട് ജയില്‍ ചാടിയത്. സഹ തടവുകാര്‍ക്കൊപ്പം കുളിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസും ജയില്‍ അധികൃതരും ചേര്‍ന്ന് പ്രദേശത്തും സമീപ ജില്ലകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply