സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം. ബുദ്ധിമുട്ടുകൾ നേരിടാതിരിക്കുന്നതിനായി അടിയന്തര പ്രാധാന്യമുള്ള നേരിട്ടുള്ള ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നു. കൂടാതെ, പണിമുടക്ക് ദിവസങ്ങളിൽ താഴെ പറയുന്ന ഡിജിറ്റൽ, ഓൺലൈൻ സേവനങ്ങൾ സജീവമായിരിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു
സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ; ഈ ദിവസങ്ങളിൽ എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI












