Kerala News

സിപിഐഎമ്മിൽ തിരുത്തൽ തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശാസന.

കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശാസന. ഗോവിന്ദന് എതിരായ ശാസന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന്. സെക്രട്ടറിയെന്ന നിലയിലുള്ള പോരായ്മകളിലാണ് എം വി ഗോവിന്ദനെ ശാസന. എം എ ബേബിയുടെ പ്രസംഗത്തിലാണ് ഗോവിന്ദന് എതിരായ നടപടി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ സെക്രട്ടറിക്ക് വ്യക്തിപരവും സംഘടനാപരവുമായ ഉത്തരവാദിത്വമുണ്ടെന്ന് എംഎ ബേബി. ശൈലിയിൽ തിരുത്തൽ വേണമെന്ന് പിണറായി വിജയന് നിർദേശം.

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇഡിക്ക് എതിരെ പ്രമേയം അവതരിപ്പിച്ചു. ബഹുജനറാലി വൈകിട്ട് കോഴിക്കോട്ട് നടക്കും. ഒരു ലക്ഷം പേർ അണിനിരക്കുമെന്ന് പാർട്ടി നേതൃത്വം. പി.ജയരാജനേയും വി ശിവൻകുട്ടിയേയും എം ബി രാജേഷിനേയും ജോൺ ബ്രിട്ടാസിനേയും ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റിൽ പുനസംഘടന. തോമസ് ഐസക്കിനേയും ടി പി രാമകൃഷ്ണനേയും ഒഴിവാക്കി. ടി പി രാമകൃഷ്ണന് പകരം പി രാജീവ് എൽഡിഎഫ് കൺവീനറായേക്കും. സംസ്ഥാന കമ്മിറ്റിയിൽ ഒൻപത് പുതുമുഖങ്ങൾ. സൂസൻ കോടി സംസ്ഥാന സമിതിയിൽ തിരിച്ചെത്തി. കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ നടപടി നേരിട്ട് പുറത്തായതായിരുന്നു സൂസൻ കോടി. ‌‌‌ജെയ്ക്ക് സി തോമസ്, എം വിജിൻ, ആദർശ് സജി, പിഎസ് സഞജ്ജീവ്, എം ശിവപ്രസാദ്, എൻ സുകന്യ, ഒ എസ് അംബിക, സുബൈദ ഇസഹാക് എന്നിവരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിനെതിരെയാണ് വിപുലീകൃത സംസ്ഥാന സമിതിയില്‍ ഏറ്റവും കൂടുതല്‍ വിരമര്‍ശനമുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റിന്റെ ദൗര്‍ബല്യം പരിഹരിക്കുന്നതിനായി പുതിയ നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു.

 

Related Posts

Leave a Reply