Kerala News Top News

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം.

പൂപ്പാറ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി വിജയന്‍ പി വി(47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ചക്കകൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു. നാല് മാസത്തിനിടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ആളാണ് വിജയന്‍. പണി സ്ഥലത്തെ ഷെഡില്‍ നിന്ന് രാവിലെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളിക്ക് ജീവന്‍ നഷ്ടമായത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു. പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനക്കലിയില്‍ വിനോദ സഞ്ചാരിക്കാണ് ജീവന്‍ നഷ്ടമായത്. അട്ടപ്പാടി പരിപ്പന്തറയില്‍ ഭവാനിപ്പുഴയുടെ തീരത്ത് വെച്ചായിരുന്നു സംഭവം. നായാടിക്കുന്ന് സ്വദേശി 52കാരിയായ ബൂഷറയാണ് മരിച്ചത്. ഭവാനിപുഴയുടെ തീരത്ത് ബന്ധുക്കളുടെ ഒപ്പം നില്‍ക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

Related Posts

Leave a Reply