Kerala News

ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം.

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളെ ശശികല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ അധിക്ഷേപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തനിക്കെതിരെ ആരോപിച്ച കാര്യങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞ് ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ പിതൃ സഹോദരന്‍ എം ആര്‍ അനില്‍ കുമാര്‍ പറയുന്നു.

മരിച്ച പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ശശികലയുടെ പേരിലിറങ്ങുന്ന പോസ്റ്ററുകള്‍ പിന്‍വലിപ്പിക്കാനാണ് അവര്‍ പരാതി കൊടുക്കേണ്ടതെന്നും ഗോപികയുടെ ബന്ധു പറഞ്ഞു. മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കണമെന്നും എന്നിട്ട് മാനനഷ്ടവുമായി ഇറങ്ങുന്നതാണ് മനുഷ്യത്വമെന്നും അനിൽ കുമാർ ഫേസ്ബുക്കില്‍ കുറിച്ചു. ചെയ്യാത്ത കാര്യത്തിന്‌റെ പേരിലാണ് താന്‍ കുറ്റപ്പെടുത്തിയതെങ്കില്‍ മാധ്യമങ്ങളോട് പറഞ്ഞത് പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply