Kerala News

വാര്‍ത്താ സമ്മേളനം നടത്തണമെങ്കില്‍ ഡിസിസിയുടെ അനുമതി വേണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഇടുക്കി ഡിസിസി

ഇടുക്കി: വാര്‍ത്താ സമ്മേളനം നടത്തണമെങ്കില്‍ ഡിസിസിയുടെ അനുമതി വേണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഇടുക്കി ഡിസിസി. മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, നേതാക്കള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാന്‍ ഇനി മുതല്‍ ആരേയും അനുവദിക്കില്ല. പൊതു വിഷയങ്ങളില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു പറഞ്ഞു.

Related Posts

Leave a Reply