Kerala News

രമ്യ ഹരിദാസ് എംഎല്‍എക്ക് എതിരെ അശ്ലീല പരാമര്‍ശം.

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എക്ക് എതിരെ അശ്ലീല പരാമര്‍ശം. സിപിഐഎം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗം വേണുഗോപാല്‍ നായര്‍ ആണ് അശ്ലീല പരാമര്‍ശം നടത്തിയത്. എംഎല്‍എയ്‌ക്കെിരെ ചിറയിന്‍കീഴ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് പരാമര്‍ശം.

രമ്യ ഹരിദാസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കഴിഞ്ഞ ദിവസം നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വച്ച ഫ്ലെക്സ് ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തകര്‍ത്തതില്‍ സിപിഎം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പരിപാടിയില്‍ പ്രസംഗിക്കവെയാണ് വേണുഗോപാല്‍ നായര്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.

അതേസമയം, ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. രമ്യയുടെ നടപടികള്‍ ഉചിതമായില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു. എംഎം ഹസന്‍ അധ്യക്ഷനായ അന്വേഷണ സമിതി കെപിസിസി അധ്യക്ഷന് റിപ്പോര്‍ട്ട് കൈമാറി. എല്ലാം റിപ്പോര്‍ട്ടിലുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ നടപടിയെടുക്കുമെന്നും എം എം ഹസന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ വിഷയം ചര്‍ച്ചയായില്ലെന്നും ആലോചിച്ച് നടപടിയെന്നുമാണ് അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചത്.

Related Posts

Leave a Reply