മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം. വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തില്‍ കാണാനാവുന്നത്. രാജിവയ്ക്കും വരെ സമരം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു.
ഒരു സമരം കഴിഞ്ഞതേയുള്ളൂ, സര്‍ക്കാരില്‍ അത്രയ്ക്ക് അഴിമതിയായതിനാല്‍ വീണ്ടും സമരവുമായി തെരുവില്‍ ഇറങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യാൻ സഹകരിച്ച മുംബൈ പോലീസിന് നന്ദിയെന്നും അഭിജീത് കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര പൊലീസ് ലോകത്തില്‍ ഏറ്റവും മികച്ചതാണ്. മുംബൈ പൊലീസാണ് യഥാര്‍ത്ഥ പൂക്കികള്‍. ഇന്ന് ജന്തര്‍ മന്തറില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് കണ്ടു. ജന്തര്‍ മന്തറിലെ ബാരിക്കേഡുകള്‍ തികയാതെ വരും. ഇന്ത്യന്‍ യുവത്വം വരുന്നുണ്ട്, ഡല്‍ഹി പൊലീസ് ഒരുങ്ങി ഇരുന്നോളൂവെന്നും അഭിജീത് ഓര്‍മിപ്പിച്ചു.












