India News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. പത്ത് മാസത്തിനിടെ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6ൽ വരുത്തിയ മാറ്റങ്ങളിൽ അടക്കമാണ് വിയോജിപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പട്ടു. സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രു എന്നാണ് സിജെപിയുടെ പ്രതികരണം. അതേസമയം ഭിന്നതയെന്ന വാർത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ അടക്കം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുത്തതാണ്, തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വിയോജിപ്പുകളും നിർദ്ദേശങ്ങളും ഉയരുന്നത് സ്വാഭാവിമെന്നുമാണ് കമ്മിഷന്റെ വിശദീകരണം.

Related Posts

Leave a Reply