Kerala News

ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നികുതി ഇളവ് 7 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി വർധിപ്പിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി സംസ്ഥാന സർക്കാർ വർധിപ്പിച്ചുവെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങി ഒന്നിലധികം വൈകല്യങ്ങളുള്ളവർ വാങ്ങുന്ന വാഹനങ്ങൾക്കായിരുന്നു നേരത്തെ ഏഴ് ലക്ഷം രൂപ വരെയുള്ള പർച്ചേസ് മൂല്യത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവ് നൽകിയിരുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിൽ ഈ പരിധി 15 ലക്ഷമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി 2022 ലെ ഉത്തരവ് തിരുത്തി സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply