Kerala News

ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

കൊല്ലം: ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. അഞ്ചൽ സ്വദേശിനി അശ്വതി (36) യെയാണ് ഭർത്താവ് ഇടമൺ സ്വദേശി മനോജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. അഞ്ച് മാസമായി ഭർത്താവുമായി അകന്ന് അഞ്ചലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അശ്വതി. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്ലീനിങ് സ്റ്റാഫായ അശ്വതി, രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു മനോജിന്‍റെ ആക്രമണം. സ്കൂളിന് സമീപത്തുവെച്ച് വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കും ഗുരുതരമായി വെട്ടേറ്റ അശ്വതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോജിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

Related Posts

Leave a Reply