കോഴിക്കോട്: പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് തടവ് ശിക്ഷ. പെൺകുട്ടിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കേസിലാണ് കോഴിക്കോട് ചോയിബസാർ സ്വദേശി ജസ്നക്ക് തടവ് ശിക്ഷ വിധിച്ചത്. കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് പ്രതിക്ക് നാല് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണം. 2022 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോക്സോ കോടതി ജഡ്ജ് അമ്പിളി. സി. എസ്സ് ആണ് ശിക്ഷ വിധിച്ചത്. വിധിച്ചുപിഴ സംഖ്യയിൽ നിന്ന് 10,000 രൂപ പരാതിക്കാരിക്ക് കൊടുക്കാനും വിധിച്ചു. ചേവായൂർ സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ വിടി രജിസ്റ്റർ ചെയ്ത കേസിൽ സബ്ബ് ഇൻസ്പെക്ടർ സാംസൺ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് തടവ് ശിക്ഷ.












