ലഖ്‌നൗ: പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ഏകദേശം 17,000 അടി ഉയരത്തിൽ വെച്ച് ഇടിമിന്നലേറ്റു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വിമാനം അടിയന്തരമായി ലഖ്‌നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
ലഖ്‌നൗവിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിന് ഇടിമിന്നലേറ്റത്. സാഹചര്യം പൈലറ്റ് വിദഗ്ധമായി കൈകാര്യം ചെയ്യുകയും വിമാനം സുരക്ഷിതമായി ലഖ്‌നൗ വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്തിന്റെ മുൻഭാഗത്തിനാണ് പ്രധാനമായും കേടുപാടുകൾ സംഭവിച്ചത്. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ സുരക്ഷയും സാങ്കേതിക നിലയും പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.












