Kerala News

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി (55) അന്തരിച്ചു.

മലപ്പുറം: ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി (55) അന്തരിച്ചു. തിരൂര്‍ റീജിയണല്‍ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും തിരൂര്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. 2004 മുതല്‍ ദേശാഭിമാനി ലേഖകനാണ്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡിറ്റര്‍ ലൈവ് ചാനല്‍ എഡിറ്ററായിരുന്നു. നേരത്തെ തിരൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സിപിഐഎം മുത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി, തിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി, തിരൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുത്തൂരിലെ വീട്ടുവളപ്പില്‍.

Related Posts

Leave a Reply